Thursday, October 20, 2011

തെങ്ങേലിയിലെ ഒരു ഹര്‍ത്താല്‍ ദിനം



കേരളീയന്റെ ദേശീയ ഉത്സവങ്ങളില്‍ പ്രധാനമായ ഹര്‍ത്താല്‍ കൊണ്ടാടാന്‍ തെങ്ങേലിക്കാര്‍ തയ്യാറായിക്കഴിഞ്ഞു. പണിയുള്ളവര്‍ പണിക്ക് പോകാതെയും, വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകാതെയും സഹകരിച്ചു.
പെട്രോളിയം വില വര്‍ദ്ധനയില്‍ ഇടതു-ബിജെപി പാര്‍ട്ടികള്‍ സംയുക്തമായി സെപ്റ്റംബര്‍ 26 ന് നടന്ന ദേശീയ പണിമുടില്‍ മറ്റു സംസ്ഥാനങ്ങള്‍ ചെറിയതോതില്‍ മാത്രം ആഘോഷിച്ചപ്പോള്‍ കേരളം അതിവേഗം ബഹുദൂരം മുന്നോട്ടായി. കേരളത്തിന്റെ ചെറിയ ജംഗ്ഷനായ (അനൂപിന്റെ ഭാഷയില്‍ "സിറ്റി') ഞങ്ങളുടെ തെങ്ങേലിയും അതിന്റെ ഭാഗമായതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. എല്ലാ ഹര്‍ത്താല്‍ അനുഭാവികള്‍ക്കും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
പിന്നെ ഏതു ഹര്‍ത്താലായാലും വെള്ളപ്പൊക്കമായാലും എന്റെ നാട്ടിലെ മാതു അണ്ണനും, ബേബിച്ചായും   കടകള്‍ അടയ്ക്കില്ല, അല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കാരും അടപ്പിക്കില്ല. പേടിച്ചിട്ടല്ല, കാരണം എല്ലാ പാര്‍ട്ടിക്കാരും ഈ രണ്ടു കടകളില്‍ നിന്നാണ് സാധനങ്ങള്‍ കടം മേടിക്കുന്നു അവരെക്കൊണ്ട് പ്രയോജനം ധാരാളമാണ്.
പതിവു പോലെ ഈ ഹര്‍ത്താലും ഞങ്ങള്‍ കൊണ്ടാടി. നാട്ടിലെ കുടിയന്മാരുടെ ഓട്ടമായിരുന്ന പ്രധാന ഇനം. സ്റ്റോക്കു മേടിച്ചതെല്ലാം അന്നു തന്നെ അടിച്ചു തീര്‍ത്തിട്ട് ഹര്‍ത്താലിന് നാട്ടിലെ എല്ലാ ജവാന്മാരുടെയും വീടിനു മുമ്പില്‍ ഒരു ജവാനെങ്കിലും ഒപ്പിക്കാന്‍ ഓടുന്ന പെടാപ്പാട്.

ഈ ഹര്‍ത്താലിനാണ് എന്റെ നാട് ബ്ലോഗിലേക്ക് എന്റെ നാടിന്റെ ഹൃദയമായ ജംഗ്ഷന്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്. ഏതായാലും ഹര്‍ത്താലിന് നന്ദി.

No comments:

Post a Comment