Sunday, September 18, 2011

തെങ്ങേലിയിലെ ഓണക്കാഴ്ചകള്‍

തെങ്ങേലി Vs ഓണം

തെങ്ങേലിയിലെ ഓണകാഴ്ചകള്‍ ഒരു സംഭവമാണ്. ഞാന്‍ ആലോചിക്കുന്നു മാവേലി കേരളം ഭരിച്ചപ്പോള്‍ തെങ്ങേലി ഉണ്ടായിരുന്നോ എന്ന്. കാരണം മാവേലി പാട്ടിലെ ഒരു സംഭവും ഇവിടെ ഇല്ല. അത്ര തന്നെ.
ഉത്രാടത്തിന് രാവിലെ തെങ്ങെലിയിലെ ഏക ക്ലബ്‌ ആയ അനശ്വര ഓണപ്പരിപാടി ആരഭിക്കും. മൂന്നു വയസുള്ള അമര്‍നാഥ് മുതല്‍ ഇരുപത്തിനാല് വയസുള്ള പ്രജീഷ് വരെ ഈ പരിപാടികളില്‍ പേര് ചേര്‍ക്കും. 
"വിശ്വാസം അതല്ലേ എല്ലാം'" എന്നാ പ്രതീക്ഷയോടെ പ്രജീഷ് ഈവര്‍ഷവും കുറെ പരിപാടികള്‍ക്ക് പേര് ചേര്‍ത്ത്. ഒരു ട്രോഫി എങ്കിലും വീട്ടില്‍ കൊണ്ടുപോകണം. എന്തുചെയ്യാം പിള്ളേര് സമതിക്കൂല. 
ഈ പരിപടി മുഴുവന്‍ നിയന്ത്രിക്കുന്നത്‌ അജീഷ് ആണ്. അവന്‍ പേരിനു ഒരു അധ്യാപകന്‍ ആണെങ്കിലും പ്രവര്‍ത്തിയില്‍ അതില്ല. കാരണം വിവരക്കേട് ഒരു കുറ്റമല്ല.


ഉച്ചവരെ പിള്ളാരുടെ പരിപാടികള്‍ കൊടുംബിരികൊണ്ട് നടക്കുന്നു. എന്തുചെയ്യാം പ്രജീഷിനു ഇന്നും ഒന്നുമില്ല. അവസാന പ്രതീക്ഷ കുളം കര മത്സരം ആയിരുന്നു. അതും രജിത കൊണ്ടുപോയി. 
ഇനി ഉച്ചകഴിഞ്ഞ് നാട്ടിലെ സീനിയര്‍ താരങ്ങളുടെ സൈക്കിള്‍ & സ്കൂട്ടെര്‍ സ്ലോ റൈസ്, വടംവലി, തലയാണ അടി മുതലായവ. കേരളത്തില്‍ ഇത്രയും നല്ല ഒരു മത്സരം തലയണ അടി പോലെ ഒന്നില്ല. അടിക്കുന്ന കമുക് അത്രയ്ക്കു ഉയരത്തിലാണ് വച്ചിരുക്കുന്നത്. കമുക് ഇടുമ്പോള്‍ അജീഷ് പറയുന്നു ഇതില്‍ നിന്ന് വീഴുന്നവന്‍ വെറുതെ ഉളുക്കി കിടക്കാതെ പെട്ടെന്ന് ചാകണം.

എല്ലാവരും പ്രതീക്ഷിച്ചതുപോലെ സീ.കെ. ഇത്തവണയും പേരുകൊടുത്തു. വിജെഷിനു കാല് നിലത്തു ഉറക്കുന്നില്ല എങ്കിലും അവനും ഒരിക്കലും ചാനല്‍ കിട്ടാതെ തപ്പിനടക്കുന്ന രെന്ജിതും, ശ്രീജി, ഓവന്‍ എല്ലാവരും ഇത്തവണ ഒരു കൈനോക്കാന്‍ തീരുമാനിച്ചു. എല്ലാവരുടയും പേടി സ്വപങ്ങള്‍ ആയിരുന്ന രാമനും, ബെന്ജമിനും ഇത്തവണ ഇല്ല എന്നത് ഏവര്‍ക്കും ആശ്വാസം പകരുന്നു. ഇത്തവണത്തെ പ്രധാന അതിഥി ഹിമാചലില്‍ നിന്നുള്ള നമ്മുടെ റിനു ആണ്.

 മത്സരം മുറുകി റിനു എല്ലാവരെയും തകര്‍ത്തു മുന്നേറുന്നു. എന്ത് ചെയ്യാം സീ.കെ. ഫൈനലില്‍ രുള്ളിച്ചനെ നേരിടണം. സീ.കെ. അടിക്കുന്നതിനു മുമ്പ് തന്നെ റിനു ഒറ്റയടി. രാവിലെ മുതല്‍ ഉള്ള എണ്ടോസള്‍ഫാന്‍ അടിച്ചു ഉള്ള ബോധം പോയി നടന്ന സീ.കെ. നേരെ കറങ്ങി താഴെ. അങ്ങനെ ഇത്തവണ വിജയിയായി റിനു ഒരിക്കല്‍ കൂടി തന്‍റെ കഴിവ് തെളിയിച്ചു.

അടുത്ത ഇനം കേരളീയരുടെ പ്രധാന ഇനമായ വടംവലി.  (അഹങ്ഗാരം കുടു പറയുവല്ലട പട്ടീടെ മോനേ) ക്ഷമിക്കണം ഞാന്‍ അവീസം കൊണ്ട് സംസരിക്കുകയല്ല. എന്തുചെയ്യാം കുറ്റൂര്‍ പഞ്ചായത്തില്‍ ഞങളെ തോപ്പിക്കാന്‍ പറ്റിയ ഒരു ടീം ഇന്നില്ല. അതുകൊണ്ട് ഞങള്‍ രണ്ടു ടീം ആയി വലിക്കാന്‍ തീരുമാനിച്ചു. പെട്ടന്ന് രജീഷ് ഒരു വേലയുമായി വന്നു. പെരുപ്പ്‌ ടീമുകളെ ഒരു ടീമില്‍ ആക്കുവാന്‍

 അന്നേരം വീണ്ടും ഒരു ടീമും കൂടി.. തെങ്ങെലിയിലെ ബെന്ഗാളി ടീം. അനീഷ്‌ ചെറിയാന്‍ കൊണ്ടുവന്നതാനവരെ. ഞങ്ങളുടെ പെരുപ്പ്‌ ടീം അവരുമായി ഇന്ചോടിഞ്ഞു പോരാടി ജയിച്ചു. അടുത്തത് ഞങളുടെ മത്സരം.. വളരെ ഈസി ആയി വലിച്ചെടുത്തു.

നേരം ഇരുട്ടി തുടങ്ങി.. ഇനി സമ്മാനദാനം. ആരെയും നിരസരക്കാതെ ഞങള്‍ എല്ലാവര്ക്കും പ്രോത്സാഹന സമ്മാനവും വിജയികള്‍ക്ക് ട്രോഫിയും നല്‍കി.

നമ്മുടെ പഞ്ചായത്ത് മെമ്പര്‍, ക്ലബ്‌ രക്ഷാധികാരി, ബ്ലോക്ക്‌ മെമ്പര്‍, പള്ളം പീ.ജെ, ബന്നി, അജീഷ് എല്ലാവരും പ്രസംഗിച്ചു. ആര്‍ക്കും ഒന്നും മനസിലായില്ല. കാരണം എല്ലാവരും നല്ല പെരുപ്പ്‌.
 ഇനി നാളെ തിരുവോണം.... ദൈവമേ... കാക്കണേ... 
അങ്ങനെ എല്ലാവര്ക്കും നല്ല ഓണം നേര്‍ന്നുകൊണ്ട്... ഞങള്‍ ഇവിടെ നിറുത്തുന്നു. 
ശ്രീപദ്മനാഭാ നീയേ തുണ. 
1 comment:

  1. ആ സമ്മാനദാനം നടക്കുന്ന സ്റ്റേജിനു പിന്നില്‍ അനശ്വരക്കറി എന്നു കാണുന്നല്ലോ. അത്‌ എന്തോന്നു കറി ?

    ReplyDelete