യാത്ര



എന്‍റെ യാത്രയിലെ അനുഭവങ്ങളും രസങ്ങളും

നല്ല ഒരു യാത്ര വിവരണം നല്കാന്‍ ഞാന്‍ ഒരു എസ്‌.കെ. അല്ല. എന്നാലും എന്‍റെ യാത്രക്കുറിപ്പ്‌..
ഒറ്റ ദിവസ യാത്ര, അതായിരുന്നു മനസിലെ ആശയം. 
നമ്മുടെ മാസിക എഡിറ്റര്‍ ബെഞ്ചമിന്‍ സര്‍ ആണ് ചങ്ങനാശ്ശേരി ആലപുഴ ജല ഗതാഗത വകുപ്പ് ബോട്ട് സര്‍വീസ് പറഞ്ഞത്. 
കൂട്ടുകാരായ രതീഷ്‌ സാറിനോടും, പ്രജീഷിനോടും, കൊച്ചുമോനോടും  പറഞ്ഞപ്പോള്‍ അവര്‍ക്കും താല്പര്യം. 
രാവിലെ 9.15നു തന്നെ ചങ്ങനാസ്സേരില്‍ നിന്നും ബോട്ട് പുറപ്പെട്ടു. ആകെ പതിനൊന്നു യാത്രക്കര്‍. ഞങ്ങള്‍ ആലപുഴക്ക്‌ ടിക്കറ്റ് ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ കണ്ണുതള്ളി ഒന്ന് നോക്കി. തലയ്ക്കു ഓളം പിടിച്ചവന്‍മാര്‍. അയാള്‍ ചിന്തിചിട്ടുണ്ടാവും. അല്ലെങ്കില്‍ മിനിറ്റ്  ഒരു ബസ്‌ വീതം ഉള്ളിടത്തെ ആണ് സമയത്തെ മൂന്ന് മണിക്കൂര്‍  ബോട്ടില്‍... തലക്കാച്ചില്‍.... വിവരം ഇല്ലതവന്മാര്‍ ഇങ്ങനെ ചിന്തിച്ചു ടിക്കറ്റ്‌ തന്നുകാനും.


ബോട്ട് യാത്രയുടെ ആവേശം.. സീറ്റുകള്‍ ഒരുപാടു ബാക്കി. ഞങ്ങള്‍ എല്ലാവരും ഓരോ സൈഡ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു. സീറ്റ്‌ എന്ന് പറയാന്‍ പാടില്ല.. പെറ്റ തള്ള സഹിക്കൂല.. നമ്മുടെ മഴുക്കീര്‍ മാതായില്‍ ഇതിലും നല്ല ബെഞ്ച്‌ കിടപ്പുണ്ട്. കൊച്ചുമോന്റെ ഭാഷയില്‍ നമ്മുടെ സന്തോഷിന്റെ കൈനെറ്റിക് ഹോണ്ട മോഡല്‍ ആണ് നമ്മുടെ ബോട്ടും കാരണം ശബ്ദം മാത്രമേ ഉള്ളൂ. വേഗത ഇല്ല. ഇതിനിടയില്‍ പ്രജീഷിന്റെ ഒരു തമാശ "ബസിലായിരുന്നഗില്‍ റോഡ്‌  സൈഡിലെ വല്യപ്പന്‍മാരെ ചീത്ത വിളിക്കാമായിരുന്നു. ഇതെലായത് കൊണ്ട് അവര് നീന്തി വന്നു നമ്മളെ തല്ലിക്കൊല്ലും.''

 ഏകദേശം ഒരുമണിക്കൂര്‍ ആയി എന്ന് തോന്നുന്നു ഞങ്ങള്‍ക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടി. പേര് - അക്ഷയ് , കൃഷ്ണപുരം യുപി സ്കൂള്‍  അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ഥി. വളരെ പെട്ടന്ന് തന്നെ അവന്‍ എല്ലാവരുമായി കമ്പനി ആയി. അക്ഷ്യിക്ക് രണ്ടു ചേട്ടന്മാര്‍. അച്ഛന്‍ മത്സ്യ ബന്ധന തൊഴിലാളി. അവന്‍ ആലപ്പുഴക്ക് നവോദയ ക്ലാസിനു പോകുന്നു.
പിന്നീടു അവനായിരുന്നു ഞങളുടെ വഴികാട്ടി. .ബോട്ട് കുട്ടനാടിന്‍റെ വിരിമാറിലൂടെ ഒഴുകുന്നു. കുട്ടനാടിന്‍റെ പ്രത്യേകത ഞാന്‍ അവരെ ഓര്‍മിപ്പിച്ചു. കടലിനെക്കാള്‍ മൂന്നു മീറ്റര്‍ താഴ്ചയില്‍ ഒരു കൃഷി.. അതും ബോട്ട് ഓടുന്ന തോട് അതിന്റെ മുകളിലൂടെ.. ഒരു നിമിഷം ഞാന്‍ ആ കായല്‍ രാജാവ്‌ മുരിക്കാനെ ഓര്‍ത്തു. ഒരു ആധുനിക യന്ത്രങ്ങളും ഇല്ലാത്ത ആ സമയത്ത് വെറും തെങ്ങും കുറ്റികള്‍ അടിച്ചു താഴ്ത്തി കായല്‍ ഭിത്തി നിര്‍മിച്ചു പാടത്തെ വെള്ളം കോരി തേകി കേരളത്തെ ഭക്ഷ്യാ ക്ഷാമത്തില്‍ നിന്ന് ഒരുകാലത്ത് രക്ഷിച്ച ആ മഹാതമാവിനെ...
എത്ര തൊഴിലാളി സമരങ്ങള്‍ നടന്ന കായലോരങ്ങള്‍.. കേരളത്തിലെ വിപ്ലവ സമരങ്ങളുടെ ജന്മദേശം.
സമയം ഉച്ചയോടു അടുക്കുന്നു. ഞങളുടെ ബോട്ട് വേമ്പനാട്ടു കായലിലേക്ക് പ്രവേശിച്ചു. കായലില്‍ നിറച്ചു പ്ലാസ്റ്റിക്‌ കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും. കായലില്‍ അടുത്ത കാലത്ത് നടത്തിയ പഠനത്തില്‍ കരിമീന്‍ കുറയുന്നതിന് കാരണം കായല്‍ മലിനീകരണം ആണന്നു. ധാരാളം ഹൌസ് ബോട്ടുകള്‍ ഞങ്ങള്‍ക്ക് എതിരെ വന്നുകൊണ്ടിരുന്നു. പണത്തിന്റെ പ്രതാപം കാണിക്കാന്‍... കേരളത്തിന്റെ ഭംഗി ഒന്നുകാണാം എന്ന ഭാവത്തില്‍... ഒരിക്കലും ഇങ്ങനെ ഒന്നും കണ്ടിട്ടില്ല എന്ന വ്യാജേന ഞങളെ നോക്കി ഇംഗ്ലീഷ് പറയുന്ന നാടന്‍ മദാമ്മമാര്‍...
ഇതിനിടക്ക്‌ ഒരു ഹൌസ് ബോട്ട് ഞങ്ങള്‍ക്ക് കുറുകെ വന്നു ഭാഗ്യം.. ഇടിച്ചില്ല... ഞങളുടെ സ്രാന്ഗെ അവനെ തെറിവിളിച്ചു. അല്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ജന്മാവകാശം ആണ് ആരെയും തെറിവിളിക്കുക..സമയം 12.15 ഞങള്‍ ആലപ്പുഴയില്‍ എത്തി. അക്ഷയ് യാത്ര പറഞ്ഞു പിരിഞ്ഞു. എല്ലാവര്ക്കും ഒരു വിചാരം മാത്രം; വല്ലതും കഴിക്കണം. അടുത്ത് കണ്ട ഹോട്ടലില്‍ കയറാന്‍ ഒരുങ്ങിയപ്പോള്‍ പ്രജീഷ് തടഞ്ഞു. ഇത് പന്ന ഹോട്ടല്‍ ആണ്. നമുക്ക് അങ്ങോട്ട്‌ മാറി വേറെ ഹോട്ടല്‍ തപ്പാം. ഊണ് കഴിഞ്ഞു ബീച്ചില്‍ പോകാം... നല്ല ഹോട്ടല്‍ തപ്പി നടന്നു ക്ഷീണിച്ചു.. ഇത്തിരി വെള്ളം കുടിക്കാം. രതീഷിനു പ്രജീഷിനോടുള്ള ദേഷ്യം ഇരട്ടിച്ചു.. കാലന്‍ നല്ല കടയല്ലന്നും പറഞ്ഞു കഴിക്കാനും സമ്മതിച്ചില്ല. ഇനി വെള്ളം വേണ്ട.. ബീച്ചില്‍ പോകാം. നാല്പതു രൂപ കൊടുത്തു ബീച്ചില്‍ എത്തി. ദോഷം പറയരുതല്ലോ നല്ല വെയില്‍. ഞങള്‍ ഒരു മാവിന്റെ തണലില്‍ ഇരുന്നു. പൊരി വെയിലത്ത് കുടയുമായി ചുട്ടുപഴുത്ത മണലില്‍ കടലിലെ തിരയും എണ്ണി കഴിയുന്ന ധാരാളം യുവമിധുനങ്ങള്‍... തലകാച്ചില്‍... കെ.കെ. വക കമന്റ്റ്.



രാജകാല പ്രതപങ്ങളെ വിളിച്ചറിയിക്കുന്ന കടല്പാലം. സുനാമി തകര്‍ത്തതിന്‍റെ ശേഷിപ്പുകള്‍.... നമ്മുടെ സര്‍ക്കാരിനു ഇത് സംരക്ഷിക്കന്‍ ഒരു ശ്രമവും ഇല്ല. വിദേശത്ത് അവര്‍ അവരുടെ പഴയ സ്മാരകങ്ങള്‍ എങ്ങനെ സംരക്ഷിക്കുന്നു എന്ന് കണ്ടുപടിക്കണം.
ഇതിനിടയില്‍ കെ.കെ. ഒരു ഹോട്ടല്‍ തപ്പി എടുത്തു. കഴിച്ചെന്നു വരുത്തി ഇറങ്ങി. സമയം അധിക്രമിച്ചിരിക്കുന്നു. തിരികെ പോകണം. വണ്ടി കിട്ടുമോ..
ഇന്ത്യ വിഷന്‍ കളിടെസ്കോപില്‍ പറയുന്നതുപോലെ നേരം ഇരുട്ടുന്നു.. കാഴ്ചകള്‍ മങ്ങുന്നു..