Wednesday, November 7, 2012

കല്ലാണ രാമന്‍കല്ലാണ രാമന്‍


നമ്മുക്ക് അദ്ദേഹത്തെ രാമന്‍ എന്നു വിളിക്കാം. അദ്ദേഹം വിവാഹപ്രായമായപ്പോള്‍ വീട്ടുകാരോട് നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു. അവരുടെ ദാമ്പത്യ വല്ലരിയില്‍ രണ്ടു കുട്ടികള്‍. ഒരു ആണും ഒരു പെണ്ണും. കാലം കടന്നുപോയി.. ആര്‍ക്കാണ് ഒരു ചെയ്ഞ്ച് ഇഷ്ടമില്ലാത്തത്. അത് രാമനും ആഗ്രഹിച്ചു. ഒടുവില്‍ അത് സംബന്ധിച്ചു. രാമന്‍ രണ്ടാമതും കെട്ടി.. പക്ഷേ ഇത് നിയമപരമല്ലാത്തതാണ്. രാമന്‍ വിളിച്ചു.. അവള്‍ കൂടെ പോരുന്നു. അന്ന് അങ്ങനെയാണ്.. കാരണം കുടുംബത്ത് പണമില്ലാതെ വന്നാല്‍ ഏതു പെണ്ണും അക്രമം കാണിക്കും. ഇവിടെയും അത് സംഭവിച്ചു. അവള്‍ക്ക് രാമന്‍ കെട്ടിയതായാലും, കുട്ടിയുള്ളതായാലും പ്രശ്‌നമില്ല. രാമേട്ടന്‍ തന്നെ വേണം. അങ്ങനെ ആ വകയിലും കിട്ടി കുട്ടി ഒന്ന്. കാലചക്രം പിന്നെയും ഉരുണ്ടു.. രാമന്റെ ഇളയ സഹോദരനും വിവാഹിതനായി. അയാള്‍ ലൗകീക ജീവിതത്തില്‍ വിരക്തനായിരുന്നതിനാല്‍ രണ്ടാം കൊല്ലം ഭാര്യയെ ഉപേക്ഷിച്ചുപോയി ആ കശ്മലന്‍. പാവപ്പെട്ട പെണ്‍കുട്ടി ഒറ്റയ്ക്ക് എങ്ങനെയാ ജീവിക്കുന്നതെന്നുമാത്രം കരുതി രാമന്‍ തന്റെ സഹവാസം അനുന്റെ ഭാര്യയോടൊപ്പമാക്കി. നോക്കണേ കാലം പോകുന്നു പോക്കേ.. ഇവിടെ ഞാന്‍ ഒന്നു കെട്ടാന്‍ നാടായ നാടെല്ലാം പെണ്ണുകണ്ടു നടക്കുമ്പോള്‍ ഒരുത്തന്‍ ഒരു ചെലവും ഇല്ലാതെ മൂന്ന് കെട്ടിയവളെയും കുട്ടികളെ ഉണ്ടാക്കി രാജ്യത്തിന് മുതല്‍കൂട്ടാക്കുന്നു.
കാലം പിന്നെയും രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ രാമന്റെ സഹോദരന്‍ (ഭാര്യയെ ഉപേക്ഷിച്ചവന്‍) തിരിച്ചെത്തി. അയാള്‍ ലൗകീക ജീവിതത്തില്‍ ആകൃഷ്ടനായി രണ്ടും കല്പിച്ച് തന്റെ ഭാര്യയെ വിളിച്ചു. അവള്‍ ഭാരതസ്ത്രീ ആയതിനാല്‍ തന്നെ താലി കെട്ടിയവന്റെ ഒപ്പം പോയി. എന്തു ചെയ്യാം.. രാമന്‍ ഒറ്റയ്ക്കായി. എല്ലാം നഷ്ടപ്പെട്ടു.. പതിരെ ഒന്നാം ഭാര്യയുടെ അടുത്തെത്തി. മക്കള്‍ ചവിട്ടിപുറത്താക്കി... രണ്ടാം ഭാര്യയുടെ അടുത്തെത്തി. അവിടെയും തഥൈവ.
ഒടുവില്‍ രാമന്‍ കുടുബവീടിന്റെ ചാവടിയില്‍ പഴയകാല മധുരസ്വപ്നങ്ങള്‍ കണ്ട് അയവിറക്കുന്നു..

2 comments:

  1. അങ്ങനെ സുജിത്തിന്റെ ആദ്യ കഥ!!! അഭിനന്ദനങ്ങള്‍... രാമന്‍ ആളു കൊള്ളാമല്ലോ. ഇനിയും അവസരം കിട്ടിയിരുന്നെങ്കില്‍ അയാള്‍ വീണ്ടും കല്ല്യാണങ്ങള്‍ കഴിച്ചേനേ... 'അന്ന് അങ്ങനെയാണ്' എന്ന പ്രയോഗത്തിലൂടെ ഇതു പണ്ടെന്നോ നടന്ന കഥയാണെന്നു തോന്നുന്നു. ഇത്തരം സംഭവങ്ങള്‍ ഇന്നും വേണ്ടുവോളം അരങ്ങേറുന്നുണ്ട്. ആശയം കൊള്ളാം. കഥയെന്ന നിലയ്ക്ക് കുറച്ചുകൂടെ വിശദീകരണങ്ങള്‍ ആകാമായിരുന്നു. കഥയുടെ തുടക്കത്തില്‍ തന്നെ രാമന്‍ വിവാഹം കഴിച്ചതിനെക്കുറിച്ചു പറയാതെ നാടകീയമായി അവതരിപ്പിക്കാമായിരുന്നു. സംഭാഷണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. ചുരുങ്ങിയ വാക്കുകളില്‍ ഒരു നീണ്ട കാലത്തെ സംഭവങ്ങള്‍ വിവരിച്ചതിനാല്‍ കഥയ്ക്ക് എന്തോ പ്രശ്‌നം തോന്നുന്നുണ്ട്. അടുത്ത കഥയില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ. കഥകള്‍ കൂടുതല്‍ വായിക്കൂ. യുക്തമെന്നു തോന്നുന്ന കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് സ്വന്തമായൊരു ശൈലി എഴുത്തില്‍ രൂപപ്പെടുത്തൂ. കഥാവായനയ്ക്കു സഹായകമായ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ഇതാ- http://www.facebook.com/groups/malayalamblogwriters/342938109136306/?ref=notif&notif_t=group_activity#!/groups/kadha/ ഇതില്‍ അംഗമാകൂ... ആശംസകള്‍...

    ReplyDelete
  2. രാമന് ഇനിയും കെട്ടാല്ലോ !

    ReplyDelete