എന്‍റെ കഥകള്‍

ആത്മഹത്യ
ഗ്ലാസിലെ അവസാന കവിള്‍ കാപ്പിയും വലിച്ചുകുടിച്ചു അയാള്‍ ഒരു നെടുവീര്‍പോടെ തന്‍റെ സൃഷ്ടി വായിച്ചുനോക്കി. 
മനസില്‍ ഒരു വേദന ഉണര്‍ത്തുന്ന കഥ. നായകന്‍റെ ആത്മഹത്യ കുറിപ്പിലെ വരിയോടുകൂടി ആ കഥ അവസാനിക്കുന്നു.. കൊള്ളാം.. മനസില്‍ പറഞ്ഞു...
സാവധാനം അയാള്‍ ആ ചെറിയ കുപ്പിയില്‍ നിന്ന് ഗുളികകള്‍ വായില്‍ ഇട്ടു വെള്ളം കുടിച്ചു. 
പതിയെ കട്ടിലിലേക്ക് മലര്‍ന്നു കിടന്നു. തല ചരിച്ചു മേശപ്പുറത്ത്  ഇരിക്കുന്ന പേപ്പറില്‍ ഒന്ന് നോക്കി. കണ്ണുകള്‍ക്ക്‌ കനം കൂടിവരുന്നു. അത് സാവധാനം അടയുന്നു.. 
ഇനി ഉറക്കം.. 
തന്‍റെ കഥയുടെ അവസാനവും ഇങ്ങനെ തന്നെ അയാള്‍ ആരോടന്നില്ലാതെ മനസ്സില്‍ പറഞ്ഞു..
അത് അയാളുടെയും ആത്മഹത്യാ കുറിപ്പയിരുന്നു.


ഞാന്‍
തൊട്ടു നോക്കി, ഇല്ല അതിന് അനക്കമില്ല. തണുത്ത് മരവിച്ച് ജഡമായി മാറിയിരിക്കുന്നു. നല്ല പരിചയമുള്ള വേഷം, മുഖം കമഴ്ന്ന് കിടക്കുന്നു... പെട്ടെന്ന് ഓടിക്കൂടിയ ആളുകള്‍ അതിനെ പൊക്കിയെടുത്ത് ആംബുലന്‍സില്‍ കയറ്റുന്നു... 'വണ്ടി തട്ടിയതാണ്' ആരോ പറഞ്ഞു... ഞാന്‍ തല ഉയര്‍ത്തി നോക്കി.. ഇനിക്ക് വിശ്വസിക്കാനാവുന്നില്ല.. എന്തോ ഒരു ഭാരമില്ലായ്മ പോലെ... അത്... അത്.. ഞാന്‍ ആയിരുന്നു......