Friday, November 4, 2011

യുപിഎ സര്‍ക്കാരിന് നന്ദി



യുപിഎ സര്‍ക്കാരിന് നന്ദി - അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇല്ലാത്ത നഷ്ടക്കണക്ക് പറഞ്ഞ് പെട്രോള്‍ ലിറ്ററിന് 500 രൂപയെങ്കിലും ആക്കണം.

റോമാ നഗരം കത്തിയെരിയുമ്പോഴും വീണയോ, മറ്റെന്തോ ഒരു കോപ്പ് വായിച്ച നീറോ ചക്രവര്‍ത്തിയെപ്പറ്റി നാം കേട്ടിട്ടുണ്ട്.
അത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്...
ഇന്ന് ഇതാ.... നമ്മുടെ പ്രധാനമന്ത്രി.
ഒരു അനക്കവും ഇല്ല. പണ്ടേ ഇങ്ങനെയാണ്. അനങ്ങമെങ്കില്‍ സോണിയാജി പറണം. അല്ലെങ്കില്‍ രാഹുല്‍ജി.
രാജ്യത്തെ വിലവര്‍ദ്ധനവിനെതിരെ ഘടകകക്ഷികളുടെ പ്രതിഷേധം വെറും സ്വാഭാവികമെന്ന് പറയുന്ന കേന്ദ്രമന്ത്രിമാര്‍...
ഉപഭോക്താക്കള്‍ പ്രതികരിക്കണമെന്ന് ഹൈക്കോടതി...
എന്തായാലും യുപിഎ സര്‍ക്കാരിന് നമുക്ക് നന്ദി പറയാം അടുത്ത കാലാവധി തീരും മുമ്പേ കുറഞ്ഞത് പെട്രോള്‍ ലിറ്ററിന് 200 രൂപയെങ്കിലും ആക്കണം. അങ്ങനെയെങ്കില്‍ ചെറുകിട സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിപ്പോകും. കുത്തക മുതലാളിമാര്‍ക്ക് നല്ല അവസരവും കിട്ടും.
എന്തായാലും സാധനങ്ങളുടെ വില കൂടുന്നുണ്ട് അത് നമ്മള്‍ വാങ്ങിക്കുന്നുമുണ്ട്. പക്ഷേ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സാധാരണക്കാരുടെ അവസ്ഥ ഇവര്‍ക്ക് അറിയില്ലേ....
ശമ്പളം കൂട്ടാന്‍ എന്നും എങ്ങനെയാണ് നമ്മള്‍ പറയുന്നത്...
ഒരുതരത്തില്‍ കൂട്ടിതരുമ്പോള്‍ വീണ്ടും വില വര്‍ദ്ധനവ്...
ഈശ്വരാ... ഈ പണികള്‍ എല്ലാം നിര്‍ത്തി തമ്പി മേസ്തിരിയുടെ കൂടെ വല്ല വാര്‍ക്കപണിക്കും പോകാം... അതാകുമ്പോള്‍ മാര്‍ക്ക് വില അനുസരിച്ച് മാസം തോറും ശമ്പള പരിഷ്കരണവും ഉണ്ടാകും...
എന്തായാലും സര്‍ക്കാരിന്റെ ഈ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ടും, കൈയ്യില്‍ അഞ്ച് പൈസ ഇല്ലാത്തതുകൊണ്ടും (ക്ഷമിക്കണം ആന്റണി സാര്‍ അറിയരുത് ഞാന്‍ ഈ ഡയലോഗ് കൈയിലെടുത്ത്) ഇന്ന് പണിമുടക്ക് ആയതുകൊണ്ടും പമ്പുകള്‍ തുറക്കാത്തതുകൊണ്ടും ഞാന്‍ ഇന്ന് അടിക്കുന്നില്ല.

No comments:

Post a Comment